പാനിക് അറ്റാക്ക്
യുക്തിസഹജമായും ശാന്തവുമായ രീതിയില്‍ ചിന്തിക്കുവാനോ പെരുമാറുവാനോ കഴിയാത്തവിധം വേലാധികളോടുകൂടി ആക്സ്മികമായി വരുന്ന ഒരു പ്രത്യേകതരം ഭയം അല്ലങ്കില്‍ പരിഭ്രാന്തി. പെട്ടന്ന് കീഴ്പെടുത്തി തളര്‍ത്തുന്ന ഭയം, അല്ലങ്കില്‍ ഒരു കാരണവുമില്ലാതെ വരുന്ന മരണഭയം- എന്നെല്ലാം പാനിക്ക് അറ്റാക്കിനെ വിശേഷിപ്പിക്കാം.
പരിഭ്രാന്തിയും വെപ്പ്രാളവും കലര്‍ന്ന ഈ ഭയം എപ്പോള്‍ വേണമെങ്കിലും എവിടെവെച്ചും സംഭവിക്കാം. പ്രത്യേക കാരണവും സാഹചര്യവും ഒന്നും തന്നെ വേണമെന്നില്ല. ഒരു അപകട സാദ്ധ്യതയില്ലാത്ത സാഹചര്യങ്ങളില്‍ പോലും പാനിക് അറ്റാക്ക് സംഭവിക്കാം. കുറഞ്ഞത് രണ്ട് തവണയെങ്കിലും ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ടെങ്കില്‍, തുടര്‍ച്ചയായി വേവലാധി മൂലം കൂടുതല്‍ ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാന്‍ നിങ്ങളുടെ ദൈനംദിന ജീവിതത്തിലെ കാര്യങ്ങള്‍ മാറ്റിവെക്കേണ്ടിവരുന്ന സാഹചര്യവും സംജാതമായിട്ടുണ്ടങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് പാനിക് അറ്റാക്ക് ഉണ്ടന്നര്‍ത്ഥം.
പ്രായപൂര്‍ത്തിയായ പത്തില്‍ ഒരാള്‍ക്ക് പാനിക് അറ്റാക്ക് ഉണ്ടെന്ന് അമേരിക്കന്‍ സൈക്കോളജിക്കല്‍ അസോസിയേഷന്‍ സ്ഥിരീകരിച്ചിരിക്കുന്നു. പലദേശങ്ങളിലും ഇതിനെ പരിഭ്രാന്തി രോഗമെന്നും, പാനിക് ഡിസോര്‍ഡര്‍ എന്നും വിളിച്ചുവരുന്നു. അതുപോലെ മൂന്നിലൊന്ന് വിഭാഗം ആളുകള്‍ പാനിക് അറ്റാക്ക് അനുഭവിക്കുന്നവരാണന്ന് യുഎസ് ഗവേഷണങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. ഇന്ത്യകാര്‍ കൂടുതല്‍ ബുദ്ധിമാന്‍മരും ആരോഗ്യവാന്‍മരും അസുഖങ്ങള്‍ ബാധിക്കാത്തവരും(കൂതറ ജനവിഭാഗം) ആയതിനാല്‍ ഇത്തരം പഠനങ്ങളും കണക്കുകളും നമ്മെ അലട്ടാതെ പോകുന്നു. പുരുഷന്‍മാരെക്കാള്‍ കൂടുതല്‍ സ്ത്രീകളിലാണ് ഈ പരിഭ്രാന്തി രോഗം കാണപ്പെടുന്നത്.
പാനിക് അറ്റാക്ക്: ലക്ഷണങ്ങള്‍
പൊതുവെ പെട്ടന്നുണ്ടാകുന്ന പരിഭ്രാന്തി കലര്‍ന്ന ഭയം ഇനി പറയുന്ന ലക്ഷണങ്ങളില്‍ നാലോ അതിലധികമോ ഒരാളില്‍ സംഭവിക്കുന്നുവെങ്കില്‍ അയാളില്‍ രോഗാവസ്ഥ നിര്‍ണ്ണയിക്കാം.
-എന്തോ വേട്ടയാടുന്നുവെന്ന തോന്നല്‍ ഒപ്പം വര്‍ദ്ധിച്ച ഹ്യദയമിടിപ്പ്
-വിയര്‍ക്കുക, വയറ് കത്തികാളുക
-വിറയ്ക്കുക/കുലുങ്ങുക
-ശ്വാസം എടുക്കാന്‍ പ്രയാസം അനുഭവപ്പെടുക-ശ്വാസം മുട്ടല്‍
-കഴുത്തില്‍ പിടിച്ചു ഞെക്കുന്ന പ്രതീതി
-നെഞ്ചില്‍ വേദന അനുഭവപ്പെടുക
-ഓക്കാനം, വയറ്റില്‍ അസ്വസ്ഥത
-മോഹലസ്യം-തലചുറ്റല്‍-തലവേദന
-ആലസ്യം-തളര്‍ച്ച
-കുളിര് അനുഭവപ്പെടുക
-മരവിപ്പ്-സ്പന്ദിക്കുക
-യാഥാര്‍ത്ഥ്യബോധം നഷ്ടപ്പെടുക-ശരീരത്തില്‍ നിന്നും വേര്‍പ്പെട്ട് പോകുന്ന പ്രതീതി
-ആത്മ നിയന്ത്രണം കൈവിട്ട് പോകുന്ന അവസ്ഥ, ഭ്രാന്താണോന്ന് തോന്നിപോകുന്നു
-മരണഭയം
പാനിക് അറ്റാക്ക് സാധാരണ 5-10 മിനിറ്റുനുള്ളില്‍ വന്നുപോകുമെങ്കിലും അപൂര്‍വ്വം ചിലത് മണികൂറുകള്‍ നിണ്ടുനില്‍ക്കുന്ന പ്രവണതയും കാണ്ടുവരുന്നു. ഹാര്‍ട്ട് അറ്റാക്കോ മസ്തിഷ്ക്കാഘാതമോ വന്ന അനുഭവമായിരിക്കും ഈ സമയത്ത് രോഗിയില്‍ തോന്നുക. അതുകൊണ്ട് തന്നെ പാനിക് അറ്റാക്ക് വന്ന പലരോഗികളും ഇന്‍റന്‍സീവ് കെയര്‍ യൂണിറ്റില്‍ പ്രവേശിക്കപ്പെടുകയോ ഹ്യദയസംബന്ധമായ അസുഖത്തിനുള്ള ചികിത്സ ആരംഭിക്കുകയോ പതിവാണ്. വ്യക്തമായ രോഗനിര്‍ണ്ണയം നടക്കാത്തപക്ഷം ഇത്തരം ആളുകള്‍ അനാവശ്യമായ അസുഖങ്ങള്‍ക്കുള്ള മരുന്നുമായി ജീവിതകാലം മുഴുവന്‍ കഴിഞ്ഞുകൂടുവാന്‍ ഇടയുണ്ട്. അതുപോലെതന്നെ വ്യക്തമായ ചികിത്സ ലഭിക്കാത്ത പക്ഷം ഈ തകരാറ് അഗോറോഫോബിയായി മാറി കൂടിചേര്‍ന്ന് പ്രവര്‍ത്തിക്കുവാനും ഇടയാകും. അങ്ങിനെ വരുമ്പോള്‍ അഗോറഫോബിയ അനുഭവിക്കുന്നയാളുടെ മാനസികാവസ്ഥയും ലക്ഷണങ്ങളും ഇവരില്‍ പ്രകടമാവുന്നു.
പാനിക് അറ്റാക്ക്: കാരണങ്ങള്‍
ഈ തകരാറിന്‍റെ കാരണവും അജ്ഞാതം തന്നെ. പാരമ്പര്യമായി പലമാനസിക രോഗങ്ങളും ഉള്ള കുടുംബാംഗങ്ങളില്‍ ഇത് പതിവായി കാണപ്പെടുന്നുവെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. പക്ഷെ ജനിതകഘടനയും പരിസ്ഥിതിയും തമ്മില്‍ ഈ തകരാറിനോട് പുലര്‍ത്തുന്ന സ്വാധീനം എത്രമാത്രമെന്ന് ഗവേഷകര്‍ക്ക് ഉറപ്പില്ല. പാനിക് അറ്റാക്കിനെ നേരിടാന്‍ മദ്യം മയക്കുമരുന്ന് ഉപയോഗം എന്നിവയിലേക്ക് തിരിയുന്നത് അസുഖത്തെ കൂടുതല്‍ വഷളാക്കുവാനെ ഉപകരിക്കു.
ബൈപോളാര്‍ കക(മേജര്‍ ഡിപ്പ്രഷന്‍) രോഗമുള്ളവരില്‍ പാനിക്ക് അറ്റാക്ക് സാധാരണമാണങ്കിലും അടിസ്ഥാന കാരണം ഇന്നും അജ്ഞാതം തന്നെ.
പാനിക് അറ്റാക്ക്: ചികിത്സ
മരുന്നു ചികിത്സ ഗുണകരമെങ്കിലും മരുന്നിന്‍റെ പ്രവര്‍ത്തനങ്ങള്‍ ശരീരത്തില്‍ നിന്ന് അകലുന്നതോടൊപ്പം പാനിക് അറ്റാക്ക് വീണ്ടും തിരിച്ച്വരും അതിനാല്‍ എന്തുകൊണ്ടൂം സൈക്കോതെറാപ്പിയാണ് അതീവ ഉചിതമായ ചികിത്സ. കോഗ്നിറ്റീവ് ബിഹേവിയര്‍ തെറാപ്പി, സംസാര ചികിത്സ എന്നിവ കൂടുതല്‍ ഗുണകരമായ സൈക്കോതെറാപ്പികളാണ്. ഇവയിലൂടെ ഈ അസുഖം പൂര്‍ണ്ണമായും ഭേദപ്പെടുത്തുവാന്‍ സാധിക്കുന്നു.
© Copyright 2020. All Rights Reserved.